സ്വന്തം രാജ്യത്തെ, അല്ലെങ്കിൽ മറ്റൊരു രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിൽ അന്യായമായി ഇടപെടുന്നവരെ നിലക്ക് നിർത്താനാണ് യുഎൻ സ്ഥാപിതമായതെന്നാണ് ചൊല്ല്.. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം തിടങ്ങിയവയാണ് മുദ്രാവാക്യം. യുഎൻ എന്നാണ് പേരെങ്കിലും പലപ്പോഴുമത് യുഎസ് എന്നായി മാറുന്നതാണ് നാട്ടാർക്ക് അനുഭവം.
ഇരുന്നൂറോളം അംഗരാജ്യങ്ങൾ ഉണ്ടതിന്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം ആർട്ടിക്കിളിൽ പുതിയ ഒരംഗത്തെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു. "സമാധാനം കാംക്ഷിക്കുന്നതും നിലവിലുള്ള ചാർട്ടറിലെ കടമകൾ അംഗീകരിക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ അംഗത്വം ലഭ്യമാണ്". ഈ ഭൂമിയിലെ ജനങ്ങളുടെ ജീവിതത്തിനു അസമാധാനം ഉണ്ടാക്കുന്നവർ ആരായാലും ലവന്മാരു കേറി ഇടപെടും... മൊടകണ്ടാൽ ഇടപെടുമെന്ന് പറയുന്നപോലെ...
പക്ഷേങ്കി ഈ യൂഎന്നും സംഘങ്ങളുമെടുത്ത തീരുമാനങ്ങളെ, കൽപ്പനകളെ ഏറ്റവുമധികം തള്ളിക്കളഞ്ഞ അംഗരാജ്യമേതെന്നു ഒന്ന് തിരഞ്ഞുനോക്കൂ..ഉത്തരം ഉടൻ റെഡി നിങ്ങൾക്ക്..അത് ഇസ്രയേൽ എന്നായിരിക്കും..പൊതു സഭയുടെ നൂറുകണക്കിന് തീരുമാനങ്ങൾ ഇസ്രയേൽ തിട്ടൂരങ്ങൽക്കു മുന്നിൽ ആവിയാകുമ്പോൾ അഫ്ഗാനിനെയും ലിബിയയെയും ഇറാക്കിനെയും രക്ഷക വേഷംകെട്ടി തച്ചുതകർത്തടുക്കാൻ ലിവന്മാർക്കു ഒരു യുഎൻ തീരുമാനക്കടലാസ് മതി...!! സ്‌കൂളുകളിൽപ്പോലും ബോംബു വർഷിച്ചു പിഞ്ചു മക്കളുടെ തലയോട്ടിപ്പിളർത്തി യുദ്ധകുറ്റവാളികളായി ഇസ്രയേൽ മാറുമ്പോൾ അഫ്ഗാനിലും ഇറാക്കിലും ലിബിയയിലും പൊട്ടിച്ചിരിച്ചു നിയമം നടപ്പിലാക്കാൻ ചാടിഇറങ്ങിയ യൂഎൻ ന്റെ ഉത്തരവാദപ്പെട്ടവരൊടു ഗാസ വിഷയം പറയുമ്പോൾ ടെലിവിഷനിൽ കരഞ്ഞു കാണിക്കുന്നു മാലോകരോട് ലവന്മാർ...!!
ഇപ്പോഴത്തെ ഗാസയിലേക്കുള്ള ഇസ്രയേൽ അതിക്രമം തുടങ്ങി ഇന്നേക്കു ദിവസം ഇരുപത്തിയേഴായി...ഇന്നലെ പുലർച്ചവരെ അവിടെ രക്തസാക്ഷികളായ 1712 പേരിൽ സ്ത്രീകൾ-207, പുരുഷന്മാർ-1033, പിഞ്ചുമക്കൾ-398, വൃദ്ധർ-74....പരിക്കേറ്റ 9080 പേരിൽ സ്ത്രീകൾ-1750, പുരുഷന്മാർ-4243, പിഞ്ചുമക്കൾ-2744, വൃദ്ധർ-343....തകർക്കപ്പെട്ട മസ്ജിദുകൾ-161, വീടുകൾ-9586, സ്കൂളുകൾ-175, സർക്കാർ ഓഫീസുകൾ-186, ഇതുവരെ ആക്രമിക്കപ്പെട്ട പത്രക്കാർ-72, ആശുപത്രികൾ ആക്രമിക്കപ്പെട്ടു പരിക്കേറ്റ മെഡിക്കൽ രംഗത്തുള്ളവർ-119, സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടു അനാഥകളായവർ രണ്ടു ലക്ഷം എന്നിവരാണ്...( Attached pic )
യൂഎൻ എന്ന സംഘം നീതിയിലധിഷ്ടിതമായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിൽ ഗാസയുടെ മണ്ണിൽ ഇസ്രയേൽ നരനായാട്ട് നടക്കില്ലായിരുന്നു. അക്രമികളോടും കൊലയാളികളോടോപ്പവുമാണ് ഇന്നത്തെ ലോകനീതിയും നിയമങ്ങളുമെന്നു തോന്നിപ്പോകുന്നു..
ഇസ്രായേലിനു വേണ്ടി ഉയരുന്ന ജയ് വിളികളും ഗോഡ്സക്കായി മുഴങ്ങുന്ന ഓംകാരങ്ങളും അതാണ് നമ്മോടു പറയുന്നതും..!!!
No comments:
Post a Comment