Sunday, 3 August 2014

ഗസ്സയെ ശ്വാസംമുട്ടിച്ച് ‘നിരോധിത മേഖലകള്‍’

Published on Sat, 08/02/2014 - 17:45 ( 20 hours 45 min ago)

ഗസ്സയെ ശ്വാസംമുട്ടിച്ച് ‘നിരോധിത മേഖലകള്‍’
44 ശതമാനം ഭൂമിയില്‍നിന്ന് ഗസ്സക്കാര്‍ പുറത്ത് • അതിര്‍ത്തിയില്‍ മൂന്നു കിലോമീറ്റര്‍ വീതിയിലാണ് നിരോധിത മേഖലകള്‍
ഗസ്സ സിറ്റി: സംരക്ഷിത മേഖലകള്‍ എന്ന പേരില്‍ ഗസ്സയില്‍ ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച നിരോധിത മേഖലകള്‍ 18 ലക്ഷം വരുന്ന ജനസംഖ്യയെ ശ്വാസം മുട്ടിക്കുന്നു. ഗസ്സയില്‍ ഇസ്രായേല്‍ അതിര്‍ത്തികളോട് ചേര്‍ന്ന് മൂന്നു കിലോമീറ്റര്‍ വീതിയിലാണ് നിരോധിത മേഖലകള്‍ നിലവില്‍ വന്നത്. 44 ശതമാനം ഭൂമിയും ഇതോടെ ഗസ്സക്കാര്‍ക്ക് നഷ്ടമായതായി യു.എന്‍ വ്യക്തമാക്കുന്നു.
നിരോധിത മേഖലകളുടെ ഭീകരത ശരിക്കും അറിഞ്ഞത് കിഴക്ക് ശുജാഇയ്യയും വടക്ക് ബൈത് ഹാനൂനുമാണ്. മൂന്നാഴ്ച മുമ്പുവരെ തിരക്കുപിടിച്ച പട്ടണങ്ങളായിരുന്ന ഇവ രണ്ടും മൂന്നു കിലോമീറ്റര്‍ പരിധിയിലാണെന്ന കാരണത്താല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തര ആക്രമണം നടത്തി ഇസ്രായേല്‍ ചാരമാക്കുകയായിരുന്നു. നൂറുകണക്കിന് പേരാണ് ഇരു പട്ടണങ്ങളിലുമായി കൊലചെയ്യപ്പെട്ടത്.
പതിനായിരങ്ങള്‍ അഭയാര്‍ഥികളായി. സ്വന്തം വീട് നിലനിന്ന ഇടം പോലും തിരിച്ചറിയാനാവാത്ത വേദനയിലാണ് കുടുംബങ്ങള്‍. നാടുവിട്ട് ഓടിപ്പോന്നവര്‍ക്ക് ഇനിയും മടങ്ങിച്ചെല്ലാനായിട്ടില്ലാത്തതിനാല്‍ കല്‍ക്കൂമ്പാരമാക്കപ്പെട്ട അവശിഷ്ടങ്ങള്‍ക്കകത്ത് ആരൊക്കെയുണ്ടാകാമെന്നു പോലും അറിയില്ല.

ഇതിനു പുറമെയാണ് നാലുവശത്തും ഇസ്രായേല്‍ ഒരുക്കിയ പ്രതിരോധ കോട്ട. കിഴക്കന്‍ ഗസ്സയില്‍ പീരങ്കിപ്പടയും ടാങ്കുകളും നിലയുറപ്പിച്ചപ്പോള്‍ വടക്ക് സൈനിക ചെക്പോയിന്‍റുകളും പട്ടാളവും ശക്തമാണ്. ദക്ഷിണ ഗസ്സയില്‍ ഏക രക്ഷാമാര്‍ഗമായ റഫാ അതിര്‍ത്തി ഈജിപ്ത് സൈന്യം അടച്ചിട്ട് ഏറെയായി. പടിഞ്ഞാറ് ഗസ്സയുടെ കടലില്‍ അഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതിനപ്പുറം കടക്കുന്ന ബോട്ടുകള്‍ വെടിവെച്ചിടുമെന്നുറപ്പ്.
കുടുംബങ്ങള്‍ക്ക് കെട്ടിടം വാടകക്ക് നല്‍കിയിരുന്ന ഇസാം ദഗ്മൂഷിന് കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ കെട്ടിടമൊഴിയാന്‍ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയത്. മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിടം ചാരമാക്കുകയും ചെയ്തു. ഇതോടെ 21 കുടുംബങ്ങളാണ് വഴിയാധാരമായത്.
ഒരിക്കലും ഹമാസ് ചെറുത്തുനില്‍പിന്‍െറ ഭാഗമാകാത്തവര്‍ പോലും ആക്രമിക്കപ്പെടുക വഴി ഗസ്സയിലെവിടെയും ജനം സുരക്ഷിതരല്ളെന്ന സന്ദേശമാണ് അധികൃതര്‍ നല്‍കുന്നത്. ഹമാസിനെതിരെ ജനം തിരിയണമെന്നും ഇസ്രായേല്‍ ആഗ്രഹിക്കുന്നുവെങ്കിലും ചെറുത്തുനില്‍പിന്‍െറ പ്രതീകമായി അവരെ ആഘോഷിക്കുകയാണ് മഹാഭൂരിപക്ഷവും.
കടപ്പാട് :മാധ്യമം
source: http://www.madhyamam.com/news/301052/140802

യു എന്‍ യു എസും പിന്നെ ലോക മാങ്ങാത്തൊലി സമാധാനവും

സ്വന്തം രാജ്യത്തെ, അല്ലെങ്കിൽ മറ്റൊരു രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിൽ അന്യായമായി ഇടപെടുന്നവരെ നിലക്ക് നിർത്താനാണ് യുഎൻ സ്ഥാപിതമായതെന്നാണ് ചൊല്ല്.. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം തിടങ്ങിയവയാണ് മുദ്രാവാക്യം. യുഎൻ എന്നാണ് പേരെങ്കിലും പലപ്പോഴുമത് യുഎസ് എന്നായി മാറുന്നതാണ് നാട്ടാർക്ക് അനുഭവം.
ഇരുന്നൂറോളം അംഗരാജ്യങ്ങൾ ഉണ്ടതിന്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം ആർട്ടിക്കിളിൽ പുതിയ ഒരംഗത്തെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു. "സമാധാനം കാംക്ഷിക്കുന്നതും നിലവിലുള്ള ചാർട്ടറിലെ കടമകൾ അംഗീകരിക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ അംഗത്വം ലഭ്യമാണ്". ഈ ഭൂമിയിലെ ജനങ്ങളുടെ ജീവിതത്തിനു അസമാധാനം ഉണ്ടാക്കുന്നവർ ആരായാലും ലവന്മാരു കേറി ഇടപെടും... മൊടകണ്ടാൽ ഇടപെടുമെന്ന് പറയുന്നപോലെ...
പക്ഷേങ്കി ഈ യൂഎന്നും സംഘങ്ങളുമെടുത്ത തീരുമാനങ്ങളെ, കൽപ്പനകളെ ഏറ്റവുമധികം തള്ളിക്കളഞ്ഞ അംഗരാജ്യമേതെന്നു ഒന്ന് തിരഞ്ഞുനോക്കൂ..ഉത്തരം ഉടൻ റെഡി നിങ്ങൾക്ക്..അത് ഇസ്രയേൽ എന്നായിരിക്കും..പൊതു സഭയുടെ നൂറുകണക്കിന് തീരുമാനങ്ങൾ ഇസ്രയേൽ തിട്ടൂരങ്ങൽക്കു മുന്നിൽ ആവിയാകുമ്പോൾ അഫ്ഗാനിനെയും ലിബിയയെയും ഇറാക്കിനെയും രക്ഷക വേഷംകെട്ടി തച്ചുതകർത്തടുക്കാൻ ലിവന്മാർക്കു ഒരു യുഎൻ തീരുമാനക്കടലാസ് മതി...!! സ്‌കൂളുകളിൽപ്പോലും ബോംബു വർഷിച്ചു പിഞ്ചു മക്കളുടെ തലയോട്ടിപ്പിളർത്തി യുദ്ധകുറ്റവാളികളായി ഇസ്രയേൽ മാറുമ്പോൾ അഫ്ഗാനിലും ഇറാക്കിലും ലിബിയയിലും പൊട്ടിച്ചിരിച്ചു നിയമം നടപ്പിലാക്കാൻ ചാടിഇറങ്ങിയ യൂഎൻ ന്റെ ഉത്തരവാദപ്പെട്ടവരൊടു ഗാസ വിഷയം പറയുമ്പോൾ ടെലിവിഷനിൽ കരഞ്ഞു കാണിക്കുന്നു മാലോകരോട് ലവന്മാർ...!!
ഇപ്പോഴത്തെ ഗാസയിലേക്കുള്ള ഇസ്രയേൽ അതിക്രമം തുടങ്ങി ഇന്നേക്കു ദിവസം ഇരുപത്തിയേഴായി...ഇന്നലെ പുലർച്ചവരെ അവിടെ രക്തസാക്ഷികളായ 1712 പേരിൽ സ്ത്രീകൾ-207, പുരുഷന്മാർ-1033, പിഞ്ചുമക്കൾ-398, വൃദ്ധർ-74....പരിക്കേറ്റ 9080 പേരിൽ സ്ത്രീകൾ-1750, പുരുഷന്മാർ-4243, പിഞ്ചുമക്കൾ-2744, വൃദ്ധർ-343....തകർക്കപ്പെട്ട മസ്ജിദുകൾ-161, വീടുകൾ-9586, സ്കൂളുകൾ-175, സർക്കാർ ഓഫീസുകൾ-186, ഇതുവരെ ആക്രമിക്കപ്പെട്ട പത്രക്കാർ-72, ആശുപത്രികൾ ആക്രമിക്കപ്പെട്ടു പരിക്കേറ്റ മെഡിക്കൽ രംഗത്തുള്ളവർ-119, സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടു അനാഥകളായവർ രണ്ടു ലക്ഷം എന്നിവരാണ്‌...( Attached pic )
യൂഎൻ എന്ന സംഘം നീതിയിലധിഷ്ടിതമായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിൽ ഗാസയുടെ മണ്ണിൽ ഇസ്രയേൽ നരനായാട്ട് നടക്കില്ലായിരുന്നു. അക്രമികളോടും കൊലയാളികളോടോപ്പവുമാണ് ഇന്നത്തെ ലോകനീതിയും നിയമങ്ങളുമെന്നു തോന്നിപ്പോകുന്നു..
ഇസ്രായേലിനു വേണ്ടി ഉയരുന്ന ജയ് വിളികളും ഗോഡ്സക്കായി മുഴങ്ങുന്ന ഓംകാരങ്ങളും അതാണ്‌ നമ്മോടു പറയുന്നതും..!!!